ചാലക്കുടി ടൗണിൽ ഇറങ്ങിയത് പുലി തന്നെ; പരിശോധന ആരംഭിച്ചതായി ഡി എഫ് ഒ

ചാലക്കുടി ടൗണിലും പുലിയിറങ്ങി. ചാലക്കുടി സൗത്ത് ബസ്റ്റാൻഡിനോട് ചേർന്ന ഭാഗത്താണ് പുലി ഇറങ്ങിയത്. ഇത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലിയുടെ സാന്നിധ്യം കണ്ടെത്താൻ പരിശോധന ആരംഭിച്ചതായി ചാലക്കുടി ഡി എഫ് ഒ അറിയിച്ചു.

ഐനിക്കാട്ടുമഠം രാമനാഥൻറെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പ്രദേശത്തെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞെന്ന് കൗൺസിലർ വി ജെ ജോജി പറഞ്ഞു.

ചാലക്കുടി ടൗണിൽ പുലിയെ കണ്ട പശ്ചാത്തലത്തിൽ ചാലക്കുടി നഗരസഭ അടിയന്തര കൗൺസിൽ വിളിച്ചു. ഇന്ന് രാവിലെ 11നാണ് അടിയന്തര കൗൺസിൽ വിളിച്ചത്. പുലിയെ കണ്ട പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ കൗൺസിൽ ചർച്ച ചെയ്യും.

കാസര്‍കോട് വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി

കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. വനംവകുപ്പ് അധികൃതര്‍ എത്തിയ ശേഷം പുലിയെ ഇവിടെനിന്ന് മാറ്റും.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉള്‍ക്കാട്ടില്‍ തുറന്നുവിടുമെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 23നും ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News