
സംസ്ഥാനത്ത് ഓടുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം. മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകളിലാണ് മാറ്റം ഉണ്ടാവുക. പുതിയ സമയക്രമം പാലിച്ച് ഒക്ടോബർ 20 വരെയാണ് ഈ സർവീസ് ഉണ്ടാവുക. 42 ട്രെയിനുകൾക്കാണ് മാറ്റം ബാധകമാവുക.
Also read – കലിതുള്ളി കാലവർഷം: 5 ജില്ലകളിൽ റെഡ് അലർട്ട് തുടരും
സമയക്രമത്തിൽ മാറ്റമുള്ള ട്രെയിനുകൾ:
എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).
തിരുനെൽവേലി – ഹാപ്പ, തിരുനെൽവേലി – ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ലോക്മാന്യ തിലക് ഗരീബ്‌രഥ് – 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).
എറണാകുളം ജംഗ്ഷൻ – നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷൻ – മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.
തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)
എറണാകുളം ജംഗ്ഷൻ – അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)
തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here