
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടത് പാര്‍ട്ടികള്‍. മാവോയിസ്റ്റ് വേട്ട ആരോപിച്ചുള്ള നിയമവിരുദ്ധ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടികള്‍ കത്തില്‍ ആവശ്യപ്പെട്ടു. സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ ഉള്‍പ്പെടെ ഇടത് നേതാക്കള്‍ ഒപ്പിട്ട കത്താണ് നരേന്ദ്ര മോദിക്ക് കൈ മാറിയത്.
Read Also: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തില്ല
പ്രദേശത്തെ സൈനിക വിന്യാസം സാധാരണ ജീവിതം തടസ്സപ്പെടുത്തുന്നതായും ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കത്തില്‍ ചൂണ്ടികാട്ടി. മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപെട്ടു. മാവോയിസ്റ്റ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

