തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും , മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്രക്ക് നാളെ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നത്. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ആണ് ഘോഷയാത്ര നടക്കുക.

also read:ദില്ലി സുര്‍ജിത് ഭവനിലെ നടപടി; കൈരളിയേയും തടഞ്ഞ് പൊലീസ്

ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുക.നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

also read:സുർജിത് ഭവൻ അടച്ചു പൂട്ടിയ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം; എം എ ബേബി

അത്തം നാളിൽ കൊച്ചി രാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കി. ഇതിനു ശേഷം ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News