മന്ത്രി വി ശിവന്‍കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവര്‍ണുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രി വി.ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടര്‍ന്നും ഉപയോഗിക്കാവുവെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ALSO READ: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബുധനാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് മന്ത്രി വി ശിവന്‍കുട്ടി അനാഥരവുകാട്ടി എന്ന് ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള മറുപടിക്കത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി വി വി ശിവന്‍കുട്ടി ചടങ്ങിന് എത്തിയതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ ബാഹ്യമായ കൊടിയും , ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളു.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ സാധിക്കൂവെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടര്‍ന്നും ഉപയോഗിക്കാവു വെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ആര്‍എസ്എസ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ഗവര്‍ണറോട് വിയോജിപ്പ് അറിയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

