കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഇടതു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്

MAHARASHTRA RAPE

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇടതു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തൃണമൂല്‍ വിദ്യാര്‍ഥി സംഘടന നേതാവ് മനോജിത്ത് മിശ്ര ഉള്‍പ്പെടെ പ്രതികളായ കേസില്‍ മമതാ സര്‍ക്കാര്‍ മൗനം തുടരുകയാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് തൃണമൂല്‍ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു..

ALSO READ: ഇടുക്കിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 68കാരന്‍ പിടിയില്‍

കൊല്‍ക്കത്ത സര്‍ക്കാര്‍ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കടക്കുകയാണ്. ലോ കോളജിനു മുന്നില്‍ ഇടതു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പോലീസ് ലാത്തിച്ചാര്‍ജ് വീശി, എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് മനോജിത്ത് മിശ്ര ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്റെയും അറസ്റ്റു രേഖപ്പെടുത്തി..

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണമെന്നും തൃണമൂല്‍ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.. വൈദ്യപരിശോധനയില്‍ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായി കണ്ടെത്തിയത് പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നു.. അതേസമയം കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തൃണമൂല്‍ സര്‍ക്കാരും പൊലീസും നടത്തുന്നതെന്ന് ആരോപണവും ശക്തമാണ്.. സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.. ആര്‍ജിക്കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മമതക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് ആറുമാസം പിന്നിടുമ്പോഴാണ് സമാന സംഭവം ആവര്‍ത്തിക്കുന്നത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News