
സിനിമാ സമരം സിനിമയ്ക്ക് ദോഷം മാത്രമേ ചെയ്യൂവെന്ന് നടന ജയൻ ചേർത്തല.താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേർസ് അസോസിയേഷൻ സമീപിച്ചപ്പോൾ അമ്മ ഒരു കോടി നൽകി.അഭിനയിച്ച് തീർത്ത് പോയ പലരും ഇപ്പോഴും ആ പ്രതിഫലത്തിനായി കാത്തിരിക്കുന്നുണ്ട്.നിർമാതാക്കളായി ആരെങ്കിലും വന്നാൽ അവരെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്.അമ്മ നിർമ്മിക്കുന്ന സിനിമയിലേ നാളെ അമ്മയുടെ അംഗങ്ങൾ നാളെ മുതൽ അഭിനയിക്കൂ എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും.ഇങ്ങനെ പോയാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിര് നിൽക്കാനേ അമ്മയ്ക്ക് കഴിയൂ.കച്ചവട മൂല്യം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങളെ ഇവർ സിനിമയിൽ വെക്കുന്നത്.- അദ്ദേഹം പറഞ്ഞു.
അമ്മയെ നാഥനില്ലാ കളരിയെന്ന് പറയുന്നത് ശുദ്ധമായ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.താരങ്ങളുടെ തലയിൽ മെക്കിട്ട് കേറാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും സുരേഷ് കുമാർ പുറത്തുവിട്ട കണക്ക് സത്യസന്ധമാണെന്ന് നിർമ്മാതാക്കൾ തന്നെ പറയട്ടെയെന്നും ജയൻ ചേർത്തല പറഞ്ഞു.അമ്മയിൽ ഒരു പ്രതിസന്ധിയും ഇല്ലെന്നും അഡ്ഹോക്ക് കമ്മിറ്റി കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

