സിജെപി പ്രതിഷേധത്തിൽ വീണ്ടും സംഘർഷം; സമരക്കാർക്ക് പൊലീസ് മർദനം

nsa act

സിജെപി പ്രതിഷേധത്തിൽ വീണ്ടും സംഘർഷം. പാർലമെന്റിലെ സ്ട്രീറ്റ് റോഡ‍് ഉപരോധിച്ചു കൊണ്ടുള്ള സിജെപി പ്രതിഷേധത്തിനെതിരെ ആണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. കേരളാ ഹൗസിന് സമീപത്ത് വച്ച് മാർച്ച് പൊലീസ് തടഞ്ഞു. പലയിടങ്ങളിലും പൊലീസ് ലാത്തിച്ചാർജ് നടത്തുന്നെന്ന് ആരോപണം.

ദില്ലി ജന്തർ മന്ദിരിന് ചുറ്റുമുള്ള റോഡുകൾ അടക്കം പ്രതിഷേധക്കാർ കീഴടക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവാതെ വന്നതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത്.

also read; സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ; മുംബൈയിൽ പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പാർലമെന്റ് മാർച്ച്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാ​ഗത്ത് നിന്നും ശക്തമായിരുന്നു. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി പ്രവർത്തകരും അറിയിച്ചിരുന്നു. സിജെപിയുടെ പാർലമെന്റ് മാർച്ചിൽ ആയിരകണക്കിന് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News