ഔറംഗസേബിന്റെ ശവകുടീര തർക്കം; നാഗ്പൂരിൽ സംഘർഷം, നിരോധനാജ്ഞ പുറപ്പെടുവിച്ചു

മഹാരാഷ്ട്രയിലെ സംബാജി നഗറിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘർഷം. നഗരത്തിലെ മഹൽ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൻ സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു, 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു, നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ALSO READ: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.

സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റാൻ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദു സംഘടനകൾ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. കോൺഗ്രസ് ഭരണകാലത്ത് ഖുലാബാദിലെ ശവകുടീരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറിയതിനാൽ, നിയമപരമായ രീതിയിലാണ് ഏതൊരു നടപടിയും സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തിങ്കളാഴ്ച രാവിലെ നാഗ്പൂരിൽ ഇരു വിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. മുഗൾ ചക്രവർത്തി ഒരു നല്ല ഭരണാധികാരിയായിരുന്നു, പക്ഷേ ചരിത്രത്തിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന പ്രസ്താവനയെ തുടർന്ന് കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മിയാണ് ഔറംഗസേബിനെക്കുറിച്ചുള്ള വിവാദം ആരംഭിച്ചത്.

സാംബാജി മഹാരാജിന്റെ പീഡനം ചിത്രീകരിച്ച വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന സിനിമയെ ചൊല്ലിയുണ്ടായ ശക്തമായ വികാരങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ വൻ വിമർശനത്തിന് ഇടയാക്കിയത്. ഇയാൾക്കെതിരെ പോലീസ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അറസ്റ്റ് ചെയ്യപ്പെട്ടാൽ മുംബൈ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News