
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. പ്രതി തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
ആക്രമണത്തിൽ ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പർദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിൻ്റെ പിതാവ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പ്രതി തേജസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
updating…
ENGLISH NEWS SUMMARY: A student was stabbed to death in Kollam after entering his house. The incident took place in Uliakovil. The deceased has been identified as Febin (24), a native of Uliakovil. The accused committed suicide by jumping in front of a train.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here