എറണാകുളം: തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) താമസിച്ചു കൊണ്ടിരുന്ന വീടിന് തീവെച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന 19 വയസുകാരനായ മകൻ കരുണിന് പൊള്ളലേറ്റു. പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read: ഐവിന്‍ കൊലക്കേസില്‍ സി ഐ എസ് എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
പ്രകാശൻ ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഈ വീടിന് തീവെച്ചതിനു ശേഷമാണ് പ്രകാശൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനത്താണ് സംഭവം. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്.ബന്ധുവാണ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷീജ സജികുമാർ എന്ന സുഹൃത്തുമായാണ് ഒരുമിച്ച് താമസിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

