സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോവിൽ നടക്കുന്ന കോമൺവെൽത് ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ ലോവ്ലിന ബോർഗോഹെയ്ൻ ആണ് ഗെയിംസ് ആരംഭിക്കുന്നതിനു മുൻപ് തന്നെ മെഡൽ ഉറപ്പിച്ചത്.
Also Read:മയാമിയുടെ മധ്യനിരക്ക് കരുത്ത് പകരാൻ ‘കാസി ഭായ്’
ഈ ഇനത്തിൽ ലോവ്ലിനയ്ക്ക് സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്. സെമി ഫൈനലിൽ പരാജയപ്പെട്ടാലും താരത്തിന് വെങ്കല മെഡൽ ലഭിക്കും. വെറും അഞ്ചു താരങ്ങൾ മാത്രം ഈ വിഭാഗത്തിൽ യോഗ്യത നേടിയതോടെ ആണ് ലോവ്ലിന ഉൾപ്പടെ മൂന്നു താരങ്ങൾക്ക് അവസാന നാലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നത്. അസം സ്വദേശിയായ 28 കാരി നേരത്തെ 2020 ഇൽ നടന്ന ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു.124 പേർ അടങുന്ന ഇന്ത്യൻ സംഘം വലിയ പ്രതീക്ഷകളോടെയാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

