അമിതമായി മദ്യം നല്‍കി, ഏഴ് ദിവസം പൂട്ടിയിട്ടു: യുപിയില്‍ വിദ്യാര്‍ത്ഥിനിയെ 20ലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി

MAHARASHTRA RAPE

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 20ലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മാര്‍ച്ച് 29 നും ഏപ്രില്‍ 4 നും ഇടയില്‍ നടന്ന സംഭവത്തില്‍ യുപി പൊലീസ് 23 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയെ മാര്‍ച്ച് 29 ന് വാരണാസിയിലെ പിഷാച്ച്‌മോച്ചന്‍ പ്രദേശത്തുള്ള ഒരു ഹുക്ക ബാറിലേക്ക് സുഹൃത്ത് കൊണ്ടുപോയതായി വിവരമുണ്ട് .ഇതിനുശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് പെണ്‍കുട്ടി ഒരു സ്‌പോര്‍ട്‌സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. കൂടാതെ ഓട്ടം പരിശീലിക്കുന്നതിനായി പതിവായി യുപി കോളേജില്‍ പോയിരുന്നു.

Also read: ‘ഇതൊക്കെ ഈ നഗരത്തില്‍ സര്‍വ്വസാധാരണമാണ്’;ബംഗളുരുവില്‍ യുവതിക്കുനേരെയുള്ള ലൈംഗികാതിക്രമത്തില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി

മാര്‍ച്ച് 29 ന് ഒരു സുഹൃത്ത് പെണ്‍കുട്ടിയെ പിഷാച്ച്‌മോച്ചന്‍ പ്രദേശത്തെ ഒരു ഹുക്ക ബാറിലേക്ക് കൊണ്ടുപോകുകയും അവിടെ മറ്റ് പുരുഷന്മാരുമായി ചേര്‍ന്ന് ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്ത് നല്‍കുകയും, ശേഷം സിഗ്ര പ്രദേശത്തെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതികളില്‍ ചിലര്‍ ഇന്‍സ്റ്റാഗ്രാമിലെ പരിചയക്കാരും മുന്‍ സഹപാഠികളുമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഹുക്ക ബാറിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News