
വയനാട്ടിൽ യു.ഡി.എഫ് നേതൃത്വത്തിൽ ലൈഫ് പദ്ധതിയെ പൊളിച്ച് എഴുതാനുള്ള ശ്രമം നടക്കുന്നു. മുട്ടിൽ പഞ്ചായത്തിൽ ലൈഫ് മിഷന്റെ ഭാഗമായി ലഭിച്ച പണം ഉപയോഗിച്ച് എടുത്ത വീട് ബെംഗളൂരു ആസ്ഥാനം ആയ സന്നദ്ധ സംഘടനയുടേതാക്കി മാറ്റി.
Also read – അഹമ്മദാബാദ് വിമാന ദുരന്തം: ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും
ബാംഗ്ലൂർ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് ഈ വീട് നൽകിയത് എന്ന് വരുത്തി തീർക്കാൻ ശ്രമം. സന്നദ്ധ സംഘടനയുടെ പേരിൽ ടി സിദ്ദീഖ് എംഎൽഎ വീടിൻറെ താക്കോൽ ദാന ചടങ്ങ് നടത്തി. ലൈഫ് മിഷൻ വഴി ലഭിച്ച പണം സന്നദ്ധ സംഘടന വാങ്ങിയതായി കുടുംബം ആരോപിച്ചു.ടി സിദ്ദീഖ് എംഎൽഎ സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ വിഷയം പ്രചരിപ്പിക്കുകയും ചെയ്തു.
English summary – Congress moves to snatch ownership of house built under LIFE project in Muttil panchayat. Attempts are being made to make it appear that the house was donated by a Bangalore-based NGO.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

