
2023ല്‍ ഭാര്യക്ക് ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് തന്റെ കയ്യില്‍ നിന്നും മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാജന്‍ കടുപ്പന്‍ 15 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഡിസിസി ഓഫീസില്‍ വച്ച് മര്‍ദനം. മുള്ളന്‍കൊല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന ഗ്രേസിയുടെ മകനുമായ ജെയിംസ് വയനാട് ഡിസിസി ഓഫീസിലാണ് പരാതി നല്‍കാന്‍ എത്തിയത്.
സാജന്‍ കടുപ്പന്‍ കോണ്‍ഗ്രസ് ഭരണ സമിതി മീനങ്ങാടി അഗ്രികള്‍ച്ചര്‍ സൊസൈറ്റിയില്‍ നിന്നും 30 കിന്റല്‍ മുളക് മറിച്ചുവിറ്റതായുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി എം നിയാസിന്റെയും ജമീല അമരപ്പറ്റയുടെയും മുന്നില്‍ വച്ചായിരുന്നു മര്‍ദനമെന്ന് പരാതിക്കാരന്‍ പറയുന്നു.
മുമ്പ് പണമിടപാട് സംബന്ധിച്ച് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് പരാതി രജിസ്റ്റര്‍ ചെയ്യുന്നത് തടയുകയായിരുന്നു. തനിക്ക് കിട്ടാനുള്ള പണത്തിന് നടപടികള്‍ ഒന്നും ഉണ്ടാക്കാത്തതിനെ തുടര്‍ന്നാണ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാന്‍ ജെയിംസ് എത്തിയത്. സാജന്‍ കടുപ്പന്‍ പലരില്‍ നിന്നും പണം വാങ്ങിയതായും ഇത് തിരിച്ചു നല്‍കാനാണ് സൊസൈറ്റിയില്‍ അഴിമതി നടത്തിയതെന്നും ജെയിംസ് പറയുന്നു. എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന ഘട്ടത്തിലാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അടങ്ങുന്ന ഡിസിസി നേതൃത്വം വീണ്ടും പണമിടപാട് സംബന്ധിച്ച ആരോപണത്തില്‍ കുടുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here