തിരുവനന്തപുരത്തെ ബിജെപി ഗുണ്ടാ കൗൺസിലർ ആർ സുഗതന് കോൺഗ്രസിന്റെ കൈത്താങ്ങ്. വിയ്യൂർ ജയിലിൽ കിടക്കുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം.
സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി സുഗതൻ നൽകിയ ഹർജിയിലാണ് മറുപടി. നാളെ രാവിലെ 11 മണിക്കാണ് സുഗതൻ്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്.അൽപസമയത്തിനകം കോടതി കേസ് പരിഗണിക്കും. ഇതോടെ കേരളത്തിലെ കോൺഗ്രസ് – ബിജെപി ഡീൽ വീണ്ടും പുറത്തായിരിക്കുന്നത്.
ENGLISH SUMMARY : The Congress has extended a helping hand to R. Sugathan, the BJP councillor from Thiruvananthapuram known for his history of rowdyism. The government has indicated that Sugathan, currently lodged in Viyyur Jail, will be permitted to take the oath of office; reports suggest the High Court will be informed of this decision.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

