രണ്ട് ദിവസത്തെ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. ഇന്ന് ദേശീയ സെക്രട്ടറിയേറ്റ് യോഗവും, നാളെ ദേശീയ എക്സിക്യൂട്ടീവ് യോഗവും ചേരും. സെപ്റ്റംബർ 1ന് സി പി ഐ ദില്ലിയിൽ സംഘടിപ്പിക്കുന്ന ബദ്ലാവ് സരൂരി ഹെ റാലിയുടെ മുന്നൊരുക്കങ്ങൾ ആണ് യോഗത്തിൻ്റെ പ്രധാന അജണ്ട.
വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിൽ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സി പി ഐ റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് മുന്നോടിയായി അടുത്ത മാസം 6 മുതൽ 15 വരെ രാജ്യവ്യാപക പ്രചാരണ, പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
The CPI’s two-day national leadership meetings have begun in New Delhi. Preparations for the September 1 ‘Badlav Zaroori Hai’ rally and nationwide protests against inflation, unemployment, paper leaks, and other issues are high on the agenda.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

