ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ കണ്ടോത്ത് സുരേശൻ അന്തരിച്ചു

K Sureshan

ആർഎസ്എസ് ആക്രമണത്തിൽ മാരകമായി പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ കണ്ടോത്ത് സുരേശൻ (66) അന്തരിച്ചു. തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം കൂടക്കടവ്‌ എ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. 2004 ഒക്ടോബർ 31 നാണ് ആർ എസ് എസ് ആക്രമണത്തിൽ സുരേശന് പരുക്കേറ്റത്.

തലശേരി പച്ചക്കറി മാർക്കറ്റിൽ തൊഴിലാളി സംഘടനാ പ്രവർത്തനം സജീവമാക്കിയതിലുള്ള വിരോധത്താൽ 2004 ഒക്ടോബർ 31ന് മൊയ്തുപാലത്തിനു സമീപത്തായിരുന്നു ആർഎസ്‌എസ്സുകാർ സുരേശനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്‌. കേസിൽ എട്ട്‌ ആർഎസ്എസ്സുകാരെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.

Also Read: സിപിഐഎം സംസ്ഥാന സമ്മേളനം; പതാക ജാഥ മാർച്ച് 1 ന് എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും

ആർഎസ്എസിന്റെ അക്രമത്തിൽ പരിക്കേറ്റ് നെഞ്ചിനുതാഴെ ചലനമറ്റെങ്കിലും അവശതകൾക്ക് കീഴടങ്ങാതെ മരണംവരെയും പാർടി പ്രവർത്തനത്തിൽ സജീവമായി. പ്രത്യേകമായി രൂപകൽപ്പനചെയ്ത കാറിൽ സഞ്ചരിച്ചായിരുന്നു പ്രവർത്തനം.

വ്യാഴം രാവിലെ എട്ടുമുതൽ ഒമ്പതുവരെ കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിലും തുടർന്ന്‌ എളവനയിലെ വീട്ടിലും പൊതുദർശനത്തിനുശേഷം 11ന്‌ മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

സിപിഐ എം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. പരേതരായ ഗോവിന്ദന്റെയും കൗസല്യയുടെയും മകനാണ്‌. ഭാര്യ: ശൈലജ. മക്കൾ: ജിഷ്ണ (മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബാങ്ക്), ജിതേഷ് (ഗൾഫ്). സഹോദരങ്ങൾ: സുജാത, സുഭാഷിണി, സുലോചന, സുനിൽകുമാർ, സുശീൽ കുമാർ, പരേതനായ സുഭാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News