
വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സിപിഐഎം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കി. രാജ്യത്തു മതസാമുദായിക സ്പര്‍ദ ഉണ്ടാക്കാനാണ് ശ്രമമെന്ന് സുഭാഷിണി അലി വിമര്‍ശിച്ചു. അതേ സമയം പ്രിയങ്ക ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് ദൗര്‍ഭാഗ്യകാരമെന്നും സുഭാഷിണി അലി. വഖഫ് ഭേദഗതിക്കെതിരെ ഉയര്‍ന്നുവന്ന എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയതിന് പിന്നാലെയാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ബില്‍ പിന്‍വലിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.. സുഭാഷിണി അലിയാണ് പ്രമേയം അവതരിപ്പിച്ചത്.
മതസാമുദായിക സ്പര്‍ദ ഉണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമമെന്ന് സുഭാഷിണി അലി പറഞ്ഞു. രാജ്യത്തു ഒരുപാട് വഖഫ് ഭൂമി ഉണ്ട് അത് തട്ടിയെടുക്കാനാണ് ശ്രമം.. മുസ്ലിം വിഭാഗത്തെ ഭൂമാഫിയ ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ ഭൂമാഫിയ പോലെ ഭൂമി തട്ടി എടുക്കാന്‍ ശ്രമിക്കുന്നു.. സാമുദായിക ഐക്യം തകര്‍ക്കാനാണ് ശ്രമമെന്നും സുഭാഷിണി അലി വിമര്‍ശിച്ചു.
മുസ്ലിം വനിതകളെ സംരക്ഷികനാണ് ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര വാദം കള്ളമാണ്.. വഖഫ് ബില്ലിന്റെ അപകടം അറിയാവുന്നതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട സിപിഐഎം എംപിമാരോട് പാര്‍ലമെന്റിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കി. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുകയെന്ന അജണ്ട മുന്‍പോട് വച്ചാണ് പൗരത്വ നിയമ ഭേദഗതി നേരത്തെ കൊണ്ടുവന്നത്. രാജ്യത്തിന്റെ മതേതരവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വഖഫ് ഭേദഗതി പിന്‍വലിക്കാന്‍ വേണ്ടി എല്ലാവരും ഒരുമിച്ചു നില്ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here