വാർഷിക കരാറിൽ രോഹിത്തിനെയും കോഹ്ലിയെയും ബിസിസിഐ തരംതാഴ്ത്തിയെന്നു സൂചന; സഞ്ജുവിന്റെ ഗ്രേഡ് അറിഞ്ഞോ?

rohith kohli

ബിസിസിഐ വാർഷിക സെൻട്രൽ കരാറുകളിൽ വലിയ മാറ്റങ്ങൾ വരുമെന്ന് റിപ്പോർട്ട്. എ പ്ലസ് ഗ്രേഡ് ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചുവെന്നും വേതന ഘടനയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ ഏകദിനത്തിൽ മാത്രം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഗ്രേഡ് ബി -യിലേക്ക് തരംതാഴ്ത്തി എന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവും ഇതേ ഗ്രേഡിലായിരിക്കും ഉൾപ്പെടുക.

റിപ്പോർട്ടുകൾ പ്രകാരം, ഗ്രേഡ് എ-യിൽ ഈ വർഷം ശുഭ്മാൻ ഗിൽ, ജസ്‌പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ മാത്രമേ ഉണ്ടാകൂ. വനിതാ താരങ്ങളിൽ കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഹീറോകളായ നായികാ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും ജെമിമാ റോഡ്രിഗ്സും ദീപ്തി ശർമയും എ ഗ്രേഡിൽ സ്ഥാനം പിടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബൗൾ ചെയ്യാൻ സ്കോട്ലൻഡ്

മലയാളി താരം സഞ്ജു സാംസൺ സി ഗ്രേഡിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതെ സമയം, ഗ്രേഡ് എ -യിൽ ഉണ്ടായിരുന്ന മുഹമ്മദ് ഷമി, ഗ്രേഡ് സി -യിൽ ഉണ്ടായിരുന്ന ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, രാജത് പാട്ടിദാർ എന്നിവർ ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist