2027 ലോകകപ്പിൽ രോഹിത്–കോഹ്ലി? സെലക്ഷൻ വിഷയത്തിൽ ധോണി പറഞ്ഞത് കേട്ടോ!

rohith kohli

2027ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സ്ഥാനം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി വിഷയത്തിലെ തന്റെ നിലപാട് അറിയിച്ചു. പ്രായം ഒരിക്കലും സെലക്ഷന്റെ മാനദണ്ഡമാകരുതെന്നും, ഫിറ്റ്നസും പ്രകടനവുമാണ് ഏക അളവുകോലെന്നും ധോണി വ്യക്തമാക്കി.

ഒരു ചടങ്ങിൽ സംസാരിക്കവേ, രോഹിതും കോഹ്‌ലിയും മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിൽ പ്രായം 2027 ലോകകപ്പ് ടീമിൽ ഇടം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ധോണി പറഞ്ഞു.ലോകകപ്പുകൾ പോലുള്ള വലിയ ടൂർണമെന്റുകളിൽ സമ്മർദ്ദം കൈകാര്യം ചെയ്യാൻ പരിചയസമ്പത്ത് അനിവാര്യമാണെന്നും, യുവത്വത്തിനും അനുഭവത്തിനുമിടയിൽ ശരിയായ സന്തുലിതാവസ്ഥ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ടീം ഇതാണ്!’ മുന്നറിയിപ്പുമായ് ധോണി

2019 ലോകകപ്പിനു മുൻപ് തന്റെ പ്രായം ചർച്ചയായിരുന്നെങ്കിലും അതൊരിക്കലും ടീമിലെടുക്കുന്ന കാര്യത്തിൽ ബാധകമായില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.“എന്റെ കാര്യത്തിൽ പ്രായം ഒരിക്കലും വിഷയമായിരുന്നില്ല. പ്രകടനവും ഫിറ്റ്നസുമാണ് എല്ലാം. എല്ലാവരെയും ഒരേ മാനദണ്ഡത്തിൽ വിലയിരുത്തണം,” ധോണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News