സർവ്വം മായം; ​ഗുജറാത്തിൽ ഡിറ്റർജന്റ്, യൂറിയ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോ​ഗിച്ച് പാൽ നിർമ്മാണം

milk adulteration

ഭക്ഷണത്തിൽ മായം ചേർക്കുന്ന വാർത്തകൾ നമ്മൾ ആദ്യമായല്ല കേൾക്കുന്നത്. എന്നാൽ ഏറ്റവും ശുദ്ധമായി ലഭിക്കുമെന്ന് നമ്മൾ വിശ്വസിക്കുന്ന പാലിലും മോരിലും വരെ മായം എന്ന് കേട്ടാൽ അതിശയം തോന്നില്ലേ. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ​ഗുജറാത്തിലെ സബർകാന്ത, മെഹ്സാന ജില്ലകളിലെ നിരവധി പേർ ഉപയോ​ഗിച്ചിരുന്ന പാലിലും മോരിലും ഡിറ്റർജന്റ്, യൂറിയ, ക്ലാസിക് സോഡ തുടങ്ങി നിരവധി രാസ വസ്തുക്കൾ അടങ്ങിയിരുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിന് സമീപമുള്ള ശ്രീ സത്യ ഡയറി പ്രൊഡക്ട്സ് എന്ന വ്യാജ പാൽ നിർമ്മാണ ഫാക്ടറിയിലാണ് വെള്ളിയാഴ്ച്ച സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് (LCB) പരിശോധന നടത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അ‍ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ ഏകദേശം 71 ലക്ഷം രൂപ വിലമതിക്കുന്ന രാസവസ്തുക്കളും പാൽ ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്ലാന്റ് ഓപ്പറേറ്റർ ജിതേന്ദ്ര പട്ടേൽ, ജീവനക്കാരായ സച്ചിൻ മക്വാന, കരൺ പർമാർ, അജയ്‌സിംഗ് പർമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also read : ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി അറസ്റ്റിൽ

പിടിച്ചെടുത്ത വസ്തുക്കളിൽ 450 കിലോഗ്രാം വേ പ്രോട്ടീൻ പൗഡർ, 625 കിലോഗ്രാം സ്കിംഡ് മിൽക്ക് പൗഡർ, 300 കിലോഗ്രാം പ്രീമിയം എസ്എംപി പൗഡർ എന്നിവ ഉൾപ്പെടുന്നു. പാലിന്റെ നിറവും രൂപവും മെച്ചപ്പെടുത്താനും പ്രോട്ടീൻ അളവ് കൃത്രിമമായി ഉയർത്താനും ഇവ ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഉൽപ്പന്നങ്ങൾ കണ്ടെത്തിയാൽ ഉടൻ പ്രാദേശിക അധികാരികളെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News