അതീവ സുരക്ഷാ മേഖലയിൽ മോഷണം; പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനകൊമ്പുകൾ മോഷണം പോയി

pangode military camp

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനകൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനകൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം.

Also read”: പോസ്റ്റ് ജൂനിയർ അസിസ്റ്റന്‍റിന്‍റേത്, ശമ്പളം കാബിനറ്റ് സെക്രട്ടറിയേക്കാൾ കൂടുതൽ! ഒഡീഷയിൽ 2.38 കോടി രൂപയുടെ ശമ്പളത്തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ

1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനകൊമ്പുകളാണ് മോഷണം പോയത്. അതീവ സുരക്ഷാമേഖലയിൽ നിന്നുമാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം 2 കോടി രൂപ മോഷണം പോയ ആനകൊമ്പുകൾക്ക് വിലമതിക്കും എന്നാണ് നിഗമനം.

English summary : Elephant tusks were stolen from the Pangod military camp in Thiruvananthapuram. The tusks were kept in the officers’ club. It is believed that the tusks were stolen after a party held the previous day.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News