ഗുജറാത്തിലെ അഹമ്മദാബാദിൽ ക്ഷേത്രത്തിൽ നിന്ന് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പൂജാരി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. അഹമ്മദാബാദിലെ പാലാഡിയിലെ ശ്രീ ലക്ഷ്മി വർധ ജൈന സംഘ്- ജൈന ദെരാസർ ക്ഷേത്രത്തിൽ നിന്നാണ് കവർച്ച നടത്തിയത്. ഏകദേശം 1.64 കോടി രൂപയുടെ വെള്ളി ആഭരണങ്ങളാണ് കവർന്നത്.
ക്ഷേത്ര പൂജാരി മെഹുൽ റാത്തോഡ്, ജീവനക്കാരി ഹേതൽബെൻ, ഭർത്താവ് കിരൺഭായ്, വെള്ളി വ്യാപാരികളായ സഞ്ജയ്, റൗനക് എന്നിവരെയാണ് കേസിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് മോഷണം പോയ ആഭരങ്ങളും കണ്ടെടുത്തു. ക്ഷേത്ര സെക്രട്ടറി ഒക്ടോബർ 13 നാണു പൊലീസിൽ പരാതി നൽക്കുന്നത്.
Also read: ക്ലിനിക്കിൽ പീഡന ശ്രമം; യുവതിയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം ബംഗളുരുവിൽ
അന്വേഷണത്തിൽ ക്ഷേത്രത്തിലെ രണ്ട് ശുചീകരണ തൊഴിലാളികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളുടെ വിവരം ലഭിക്കുകയുമായിരുന്നു. തുടർന്ന് ബാക്കി നാല് പേരെ കൂടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

