കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഈ മാസം 13 നാണ് പൊടിയാടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ശശികുമാർ കൊല്ലപ്പെടുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കേസിൽ പൊലീസ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അടക്കം മൊഴിയെടുക്കൽ ആരംഭിച്ചിട്ടുണ്ട്.
News Summary: Husband killed wife by hitting her on the head with a gas canister in Karikkode, Kollam.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

