
ഭോപ്പാൽ: നെറ്റിയിൽ സിന്ദൂരം ചാർത്തി, വിവാഹം കഴിച്ചെന്ന വ്യാജേന ബിഎസ്.സി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ഇരയുടെ സഹോദരന്‍റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശ്വജിത്ത് എന്നയാളാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, സുഹൃത്തിനെ അന്വേഷിച്ച് വിശ്വജിത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയം പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തനിക്ക് പെൺകുട്ടിയെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാമെന്നും വിശ്വജിത്ത് പറഞ്ഞു. ഇതനുസരിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയശേഷം വിവാഹം കഴിഞ്ഞെന്ന് വിശ്വസിപ്പിക്കുകയും, തുടർന്ന് ശാരീരികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പിന്നീട് വീട്ടുകാരെ അറിയിച്ച് വിവാഹ ചടങ്ങുകൾ നടത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ, വിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് വിശ്വജിത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം വിവാഹ കാര്യങ്ങൾ സംസാരിക്കാമെന്ന വ്യാജേന വിശ്വജീത്ത് പെൺകുട്ടിയെ ഹോട്ടലിൽ വിളിച്ചുവരുത്തി വീണ്ടും ലൈംഗികമായി ചൂഷണം ചെയ്തു. ഇതേത്തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരോട് പറയുകയും, പിന്നീട് ഹാജിറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്വാളിയോറിലെ റാംനഗർ സ്വദേശിയായ വിശ്വജിത്തിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ വിശ്വജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

