‘പി കെ ബുജൈർ സ്ഥിരം ലഹരി ഉപയോഗിക്കുന്ന വ്യക്തി’; വൈദ്യപരിശോധന സമയത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്

PK BUJAIR + PK FIROZ

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ്. മയക്കുമരുന്ന് കേസിൽ പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ പൊലീസിനോട് സമ്മതിച്ചു. പി കെ ബുജൈർ നിരന്തരം ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

ലഹരിക്കേസിൽ നേരത്തെ പിടിയിലായ ചൂലാംവയൽ സ്വദേശി റിയാസുമായി നിരവധി തവണ മയക്കുമരുന്ന് ഇടപാട് നടത്തിയുന്നുവെന്ന് ബുജൈർ സമ്മതിച്ചു. വൈദ്യപരിശോധന സമയത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

ALSO READ; “ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല”: വൈകാരികമായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോ​സ്റ്റ്

രാസലഹരിയായ മെത്താംഫെറ്റാമിൻ ഉപയോഗിച്ചിരുന്നതായും, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന പെരുമാറ്റം ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും കണ്ടെത്തി. മറ്റ് കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരുന്നതായും കുന്ദമംഗലം പൊലീസ് അറിയിച്ചു. നിലവിൽ പൊലീസിനെ ആക്രമിച്ച കേസിൽ 14 ദിവസത്തെ റിമാന്‍റിലാണ് ബുജൈർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News