‘നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും’; താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം

ROBBERY

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം. നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരി ചുങ്കത്തെ കെ ജി സ്റ്റോര്‍, മാത ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്. ഇരു സ്ഥാപനങ്ങളും തമ്മില്‍ 50 മീറ്റര്‍ അകലം മാത്രമേയുള്ളൂ.മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെ ദൃശ്യം CCTVയില്‍ പതിഞ്ഞിട്ടുണ്ട്.

താമരശ്ശേരി കുന്നുംപുറത്ത് കെ ജി സ്റ്റോര്‍ എന്ന കടയില്‍ ഇത് നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മോഷണം പതിവായതിനാല്‍ കടയില്‍ പണം സൂക്ഷിക്കാറില്ല. കടയ്ക്ക് അകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. മോഷ്ടാവ് പണം ലഭിക്കാതെ വന്നപ്പോള്‍ കടയില്‍ ഉണ്ടായിരുന്ന 30 ഓളം മാങ്ങയും, 10 പേക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങി.

Also Read : കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ സംഭവം; പ്രതികള്‍ പിടിയില്‍

താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കള്ളന്‍ കയറുന്നത്, മുമ്പ് രണ്ടു തവണ പിന്‍ഭാഗന്നെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ ചായ ഉണ്ടാക്കാനുള്ള വിലപിടിപ്പുള്ള സമോവര്‍ ആയിരുന്നു കൊണ്ടുപോയത്.

എന്നാല്‍ ഇന്നു പുലര്‍ച്ചെ ഹോട്ടലിന്റെ മുന്‍ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ കള്ളന്‍ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വലിച്ചിട്ടു. മേശയില്‍ തുച്ചമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. കൊടുവാളും, ടോര്‍ച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസ് ധരിച്ചാണ് എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News