ഏത്തയ്ക്കാപ്പം ക്രിസ്പിയായില്ലേ ? ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

പല വിഭവങ്ങൾക്ക് പല നാട്ടിൽ പല പേരുകളാണ്. അതുപോലെ തന്നെ രുചിയിലും ആ വ്യത്യസ്തത കാണാൻ സാധിക്കും. ഏത്തയ്ക്കാപ്പം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ ? ചില സ്ഥലങ്ങളിൽ പഴംപൊരി എന്നും ഇതിന് വിളിപ്പേരുണ്ട്. എന്ത് തന്നെ ആയാലും അതിന് രുചി ഉണ്ടോ എന്നതിലാണ് കാര്യം. ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? എത്ര ശ്രമിച്ചിട്ടും ഏത്തയ്ക്കാപ്പം ക്രിസ്പിയായി കിട്ടിയില്ലെന്ന്. അതിനുള്ള വഴിയാണ് ഇന്ന് പറയാൻ പോകുന്നത്.

ആവശ്യമായ ചേരുവകൾ

നന്നായി പഴുത്ത ഏത്തപ്പഴം – ഒരു കിലോ
പുട്ടുപൊടി – ഒരു കപ്പ്
മൈദ – അരക്കപ്പ്
ഉപ്പ് – ഒരു നുള്ള്
സോഡാ ബൈ കാർബണേറ്റ് – 1/4 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
പഞ്ചസാര – നാലു ടേബിൾ സ്പൂൺ
വെള്ളം – ഒന്നേമുക്കാൽ കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

ALSO READ: ചിക്കൻ കറിയ്ക്ക് ഒത്ത എതിരാളി; പപ്പായ ഇങ്ങനെ ഒന്ന് കറി വച്ച് നോക്കൂ..

തയാറാക്കുന്ന വിധം

ഏത്തപ്പഴം ഓരോന്നും രണ്ടായി മുറിച്ച്, ഓരോ കഷണവും രണ്ടായി പിളർന്നു വയ്ക്കണം. ഒരു ബൗളിൽ പുട്ടുപൊടി, മൈദ, ഉപ്പ്, സോഡാ ബൈ കാർബണേറ്റ്, ജീരകം, പഞ്ചസാര എന്നിവ യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്കു വെള്ളം അൽപ്പം അൽപ്പം വീതം ചേർത്ത് കട്ടിയുള്ള മാവു തയാറാക്കണം. എണ്ണ ചൂടാക്കി ഓരോ കഷണം ഏത്തപ്പഴവും മാവിൽ മുക്കി, ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News