ഒറ്റ രാത്രി കൊണ്ട് ഒരു ലക്ഷം ഫോളോവേ‍ഴ്സ്; ആ വൈറൽ ചെന്നൈ ഫാൻ ഗേൾ ഇവിടെയുണ്ട്

viral csk fan reaction video

ഒറ്റ രാത്രി കൊണ്ടോ ഒറ്റ കണ്ടന്‍റ് കൊണ്ടോ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒന്നാണ് സോഷ്യൽ മീഡിയ. ഇങ്ങനെ നിമിഷ നേരം കൊണ്ട് സെലിബ്രിറ്റികളായി മാറാൻ ഭാഗ്യം ലഭിച്ചവരും ഏറെ. മാർച്ച് 30 ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ എംഎസ് ധോണി പുറത്തായതിനെ തുടർന്നുള്ള ഒരു ചെന്നൈ ആരാധികയുടെ റിയാക്ഷൻ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെയായിരുന്നു സംഭവം.

ഋതുരാജ് ഗെയ്ക്വാദ് പുറത്തായതിനെ തുടർന്നാണ് ധോണി ക്രീസിലേക്കെത്തിയത്. എന്നാൽ അവസാന ഓവറിന്‍റെ ആദ്യത്തെ പന്തിൽ ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ധോണിയുടെ വിക്കറ്റ് വീണു. ധോണി പുറത്തായ നിമിഷം ഒരു ചെന്നൈ ആരാധികയുടെ നിരാശയോടുള്ള പ്രതികരണം കാമറാമാൻ ഒപ്പിയെടുത്തതാണ് വൈറൽ ആയത്. കളി ആറ് റൺസിന് ചെന്നൈ തോൽക്കുകയും ചെയ്തു.

ALSO READ; നായകൻ വീണ്ടും വരും; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ സഞ്ജു സാംസൺ

അപ്രതീക്ഷിതമായി വിക്കറ്റ് വീണ ഞെട്ടലിൽ നിൽക്കുന്ന ആരാധികയുടെ മുഖത്ത് നിരാശ പടരുന്നതും കൈ കൊണ്ട് പ്രത്യേക ആംഗ്യം കാണിക്കുന്നതും കാണാം. നിമിഷ നേരം കൊണ്ടാണ് ഇത് വൈറൽ ആവുകയും സോഷ്യൽ മീഡിയയിൽ മീമുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യാൻ തുടങ്ങി. പെൺകുട്ടി ആരാണെന്നു തിരഞ്ഞു പോയ നെറ്റിസൺസ് ആളുടെ പ്രൊഫൈൽ കണ്ടെത്തുകയും ചെയ്തു. ആര്യപ്രിയ ഭുയാൻ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻറായിരുന്നു അത്. വളരെ കുറച്ചു ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന ആര്യപ്രിയ ഒറ്റ ദിവസം കൊണ്ട് സമ്പാദിച്ചത് ഒരു ലക്ഷത്തിലധികം പുതിയ ഫോളോവേഴ്സിനെയാണ്.

നിലവിൽ 178k ഫോളോവേ‍ഴ്സാണ് ആര്യപ്രിയക്കുള്ളത്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് അനാവശ്യ സെലിബ്രിറ്റികളെ സൃഷ്ട്ടിക്കുന്ന യുവതലമുറയുടെ ഇൻസ്റ്റന്‍റ് ഫെയിം സംസ്കാരത്തിനെതിരെയും സോഷ്യൽ മീഡിയയിൽ തന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ സെക്കൻഡുകൾ മാത്രം ദൈർഖ്യമുള്ള വീഡിയോയുടെ പേരിൽ ഒരാളെ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നതിനെ നിരവധി പേരാണ് എതിർത്ത് രംഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News