ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളാ സര്‍വകലാശാലയും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മയക്കുമരുന്ന് രഹിതമാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകി വിസി

സംസ്ഥാനത്തിനകത്ത് മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള സര്‍ക്കാരിന്‍റെയും സര്‍വകലാശാലയുടെയും പ്രഖ്യാപിത പ്രതിബദ്ധത പാലിച്ചുകൊണ്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മയക്കുമരുന്ന് രഹിത അന്തരീക്ഷം കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍.

കോളേജ് കാമ്പസുകളും അനുബന്ധ ഹോസ്റ്റലുകളും മയക്കുമരുന്നുകളില്‍ നിന്നും നിരോധിത വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാണെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ നടപടികള്‍ നടപ്പിലാക്കണമെന്ന് വൈസ് ചാന്‍സലര്‍ കർശന നിർദേശം നൽകി.

ALSO READ; നൂതന സാങ്കേതിക വിദ്യയിലൂടെ ഹൃദയ ശസ്ത്രക്രിയ; എട്ടു രോഗികൾക്ക് രോഗമുക്തിയേകി തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി രക്ഷാകര്‍തൃ-അധ്യാപക സംഘടനകൾ , വിദ്യാര്‍ത്ഥി യൂണിയനുകള്‍, നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ് യൂണിറ്റുകള്‍, പോലീസ് ഫോര്‍ട്ട്, എക്സൈസ് വകുപ്പ് എന്നിവയുള്‍പ്പെടെയുള്ള നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയുമായി സജീവമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്യണം. ഇതിന്മേൽ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സ്ഥാപന മേധാവികള്‍ രണ്ടാഴ്ചക്കുള്ളില്‍ registrar@keralauniversity.ac.in എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സ്റ്റുഡന്‍റ്സ് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍, അന്വേഷണം നടത്തിയ മറ്റു കോളേജുകളും ഹോസ്റ്റലുകളും വൃത്തിയുള്ളതും മയക്കുമരുന്ന് വിമുക്തവുമാണെന്ന് നിയമപാലകര്‍ സ്ഥിരീകരിച്ചത് കോളേജുകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിച്ഛായയും മനോവീര്യവും കൂടുതല്‍ ഉയര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News