പാതി വില തട്ടിപ്പ് കേസിൽ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് പ്രസിഡൻ്റും ,മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും ആണ് ഷീബ സുരേഷ്.
SPIARDS (സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി) ചെയർപേഴ്സണാണ് ഷീബ . ഇവർ എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗം കൂടിയാണ്. നിലവിൽ ഷീബ വിദേശത്താണ്.
ALSO READ: കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു
അതേസമയം പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്തെ ബിജെപി, കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ, കെ എൻ ആനന്ദകുമാർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക .
പ്രതി അനന്തു കൃഷ്ണൻ വാഹന കമ്പനികളിൽ നിന്നും 5000 രൂപ മുതൽ കമ്മീഷൻ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.പകുതി വിലയ്ക്ക് വാഹനം നൽകാം എന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന് വാഹന കമ്പനികളിൽ നിന്നും 5000 രൂപ മുതലാണ് കമ്മീഷൻ ഇനത്തിൽ ലഭിച്ചത്. .ഇതുവരെ ഏഴരക്കോടിവരെ കമീഷനായി ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

