ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർ കൂടി കീഴടങ്ങി. അക്ഷയ്, ആദിത്യൻ, സാരംഗ് എന്നിവരാണ് കീഴടങ്ങിയത്. ആലുവ മുപ്പത്തടത്താണ് പ്രതികൾ കീഴടങ്ങിയത്.
ഡി സോൺ കലോത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയ കെ.എസ്.യു നേതാക്കൾ സ്ഥിരം കുറ്റവാളികളാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ വിവിധ സ്റ്റേഷനുകളിലായി 18 കേസിൽ പ്രതിയാണ് എന്നാണ് വിവരം.വധശ്രമവും ഭവനഭേദനവും ഉൾപ്പടെയുള്ള 18 കേസുകളാണ് ഗോകുൽ ഗുരുവായൂരിൻ്റെ പേരിലുള്ളത്.ഡി സോൺ കലോത്സവത്തിലെ അക്രമണം ഉൾപ്പടെ അഞ്ച് വധശ്രമ കേസുകളിൽ പ്രതിയാണ് ഗോകുൽ.ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത ഭവനഭേദന കേസിലും ഗോകുൽ ഗുരുവായൂർ പ്രതിയാണ്.
ALSO READ; നെയ്യാറ്റിൻകര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി കുടുംബം; അപേക്ഷിച്ചത് ‘സമാധി’ ആയതാണെന്ന് പറഞ്ഞ മകൻ
തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ഗുരുവായൂർ, ഗുരുവായൂർ ടെംബിൾ പൊലീസ്, കുന്ദുകുളം, ട്രാഫിക് പൊലീസ് സ്റ്റേഷൻ,കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഗോകുലിനെതിരെ കേസുകളുള്ളത്.അഞ്ചാം പ്രതി സച്ചിൻ്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഏഴ് കേസുകളുമുണ്ട്.ആറാം പ്രതി സുദേവ് നാല് കേസുകളിലെ പ്രതിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

