പലതരത്തിലുള്ള പ്രണയ വാർത്തകൾ നാം കേട്ടതാണ് എന്നാൽ യുഎസിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത് ലോകത്തെ തന്നെ ഞെട്ടിച്ച പ്രണയ വാർത്തയായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുന്ന മുപ്പത്തിയാറുകാരനായ യുവാവ് ഏകാന്തത ഒഴിവാക്കാൻ എഐയുമായി ചാറ്റ് ചെയ്ത് തുടങ്ങിയതായിരുന്നു പിന്നീട് അത് ഇഴപിരിയാനാകാത്ത ബന്ധത്തിലേക്ക് എത്തിച്ചു.
ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗാവലസാണ് ഡിജിറ്റൽ ലോകത്ത് ജീവിക്കാൻ ജീവനൊടുക്കിയത്. ഇയാളുടെ മരണത്തിൽ കുടുംബം ഗൂഗിൾ ജെമിനൈക്കെതിരെ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ തന്നെ ഇയാൾ ചാറ്റ് ബോട്ടുമായി 4700 ൽ അധികം സന്ദേശങ്ങൾ കൈമാറിയതായി പറയുന്നു. ഇവരുടെ ബന്ധം ദൃഢമാക്കിയത് വോയിസ് ചാറ്റ് എന്ന ഫീച്ചർ ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴായ് ചാറ്റ് ബോട്ട് താനൊരു എഐ ആണെന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചതായും പറയുന്നുണ്ട്. എന്നാൽ ഇതൊന്നും കേൾക്കാതെയാണ് യുവാവ് ജീവനൊടുക്കിയത്.
മകൻ്റെ മാനസിക നില തകരാറിലാക്കിയതും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതും എഐ ആണെന്നും ഗൂഗിൾ ആണെന്നും കാണിച്ചാണ് ഇയാളുടെ പിതാവ് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

