സിദ്ധാർത്ഥന്റെ മരണം; ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ആറു വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്റെ സെക്രട്ടറി അഭിഷേക്.എസ്, ബില്‍ഗേറ്റ് ജോഷ്വാ, ആകാശ് .ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Also read:ഇഷാനും ശ്രേയസിനും ഇനി ടീമില്‍ ഇടം നേടാന്‍ സാധിക്കുമോ? കാര്യങ്ങല്‍ ഇങ്ങനെ

കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു. ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍,അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News