പുതിയ ക്യാപ്റ്റൻ, ഹെഡ് കോച്ച്…; സ്റ്റാര്‍ക്കും കെ എല്‍ രാഹുലും അടക്കം പുതുതാരങ്ങള്‍, അടിമുടി മാറി ഡല്‍ഹി

mitchell-starc-kl-rahul-ipl-2025-dc

കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ തോറ്റു. ഒടുവില്‍ ഏഴ് വിജയങ്ങളും ഏഴ് തോല്‍വികളുമായി ഫിനിഷിങ്. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേഓഫില്‍ ഇടം നേടാനായില്ല. ഇതാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഐ പി എല്‍ ചിത്രം. ഇത്തവണ അടിമുടി മാറിയാണ് ടീം എത്തുന്നത്. റിഷഭ് പന്ത് ടീമിലില്ല എന്നത് പ്രധാനമാണ്.

അക്സര്‍ പട്ടേല്‍ എന്ന പുതുമുഖ നായകനെയാണ് ഡല്‍ഹി നിയമിച്ചത്. കെ എല്‍ രാഹുല്‍, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയ ഓപ്ഷനുകള്‍ പരിഗണിക്കാനുണ്ടായിരുന്നു. പക്ഷേ ഫ്രാഞ്ചൈസി അക്സറില്‍ ആത്മവിശ്വാസം അര്‍പ്പിക്കുന്നു. റിക്കി പോണ്ടിംഗിന് പകരം ഹേമാങ് ബദാനിയെ ഹെഡ് കോച്ചാക്കി. മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വേണുഗോപാല്‍ റാവു ആണ് പുതിയ ക്രിക്കറ്റ് ഡയറക്ടര്‍. കെവിന്‍ പീറ്റേഴ്സണെ മെന്ററായും മാത്യു മോട്ടിനെ അസിസ്റ്റന്റ് കോച്ചായും മുനാഫ് പട്ടേലിനെ ബോളിങ് കോച്ചായും നിയമിച്ചു.

Read Also: ഇത്തവണ ഐപിഎൽ കൂടുതൽ കളറാകും; 13 വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താൻ ബിസിസിഐ

കഴിഞ്ഞ സീസണിലെ അക്‌സര്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിര്‍ത്തി. ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് എന്നിവരെ തിരികെ വാങ്ങി. മുകേഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം ഡി സിയില്‍ ഉണ്ടായിരുന്നു. കരുണ്‍ നായരും മുമ്പ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഡിസിയുടെ ഫാസ്റ്റ് ബോളിങ് യൂണിറ്റിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഇത്തവണ അത് പരിഹരിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് (11.75 കോടി), ടി നടരാജന്‍ (10.75 കോടി), മുകേഷ് (8 കോടി), മോഹിത് ശര്‍മ (2.20 കോടി) എന്നിവരെ കൊണ്ടുവന്നു. അവരുടെ മറ്റൊരു വലിയ കരാര്‍ രാഹുലായിരുന്നു, അദ്ദേഹത്തെ 14 കോടി രൂപയ്ക്ക് അവര്‍ സ്വന്തമാക്കി. ഡി സിയുടെ സ്പിന്‍ ബോളിങ് യൂണിറ്റിനെ കുല്‍ദീപും അക്‌സറും നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News