
കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. താന്നി പാലത്തിനു സമീപം താമസിക്കുന്ന അജീഷ് കുമാർ, ഭാര്യ സുലു ,രണ്ടര വയസ്സുള്ള ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.
കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവുകൾ; ഈങ്ങാപ്പുഴ ഷിബിലയുടെ മരണകാരണം പുറത്ത്;
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബിലയുടെ മരണ കാരണം, കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ. കഴുത്തിലേറ്റ 2 അടക്കം ശരീരത്തിൽ 11 മുറിവുകൾ കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഷിബിലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പൊതുദർശനത്തിന് ശേഷം, ഖബറടക്കം വൈകീട്ട് ഈങ്ങാപ്പുഴ കരികുളം സുന്നി ത്വാഹാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
ALSO READ: കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി
അതേസമയം കസ്റ്റഡിയിലുള്ള പ്രതി യാസിറിൻ്റെ അറസ്റ്റ് താമരശ്ശേരി പൊലീസ് രേഖപ്പെടുത്തി. ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളടക്കം ശരീരത്തിൽ 11 മുറിവുകളുള്ളതായി ഇൻക്വസ്റ്റിൽ വ്യക്തമായി. താമരശ്ശേരി എസ്എച്ച്ഒ സായൂജ് കുമാറിൻ്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കിയത്.
ആക്രമണം നടത്തി രക്ഷപ്പെട്ട പ്രതി യാസിറിനെ രാത്രി 12 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വെച്ച് പൊലീസ് പിടികൂടിയിരുന്നു. യാസിറിനെ ഫോറൻസിക് പരിശോധനക്കായി മെഡിക്കൽ കോളേജിലെത്തിച്ചു. ഷിബിലയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here