ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥി പ്രതിഷേധം 35 ദിവസം പിന്നിടുമ്പോൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജന്തർ മന്തർ. തുടർച്ചയായി മൂന്നാം ദിവസവും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കാനാണ് ഡിഎംആർസിയുടെ തീരുമാനം.
അതേസമയം ജന്തർ മന്തറിൽ കൂടുതൽ നിയന്ത്രങ്ങൾ വരുത്തി. നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജെൻയു, ദില്ലി സർവകലാശാല തുടങ്ങി സർവകലാശാലകളും സമരത്തിൽ പങ്കെടുക്കുന്ന പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റർ ഇറക്കി.
Also Read: ധർമ്മേന്ദ്ര പ്രധാന്റെ രാജി; മുംബൈയിൽ പ്രതിഷേധം ശക്തമാകുന്നു
അതേസമയം, മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കാൻ ആപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീരിക്കല്ലെന്ന് സിജെപി അറിയിച്ചിരുന്നു. ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്നും, കൂടിയാലോചനകൾക്ക് ശേഷം നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നും കേന്ദ്ര മന്ത്രിമാർ സിജെപി നേതാക്കളോട് പറഞ്ഞു. അതേസമയം, മന്ത്രിയുടെ രാജി ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നാണ് സിജെപി മുന്നറിയിപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

