ധർമ്മേന്ദ്ര പ്രധാന്റെ രാജി; മുംബൈയിൽ പ്രതിഷേധം ശക്തമാകുന്നു

dharmendra pradhan

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ മുംബൈയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശിവസേന യു.ബി.ടിയുടെ നേതൃത്വത്തിൽ ദാദറിൽ വൻ പ്രതിഷേധം നടന്നു. ബോളിവുഡ് നടന്മാരായ അതുൽ കുൽക്കർണിയും മകരന്ദ് ദേശ്‌പാണ്ഡെയും ഉൾപ്പെടെ നിരവധി പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുത്തു.

അതേസമയം, ദില്ലിയിൽ വിദ്യാർത്ഥി പ്രതിഷേധം 35 ദിവസം പിന്നിടുമ്പോൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജന്തർ മന്തർ. തുടർച്ചയായി മുന്നാം ദിവസവും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കാനാണ് ഡിഎംആർസിയുടെ തീരുമാനം.

Also Read: കൊല്ലത്ത് മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം

കൂടുതൽ നിയന്ത്രങ്ങൾ ഇതിനോടകം ജന്തർ മന്തറിൽ വരുത്തി. നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജെൻയു, ദില്ലി സർവകലാശാല തുടങ്ങി സർവകലാശാലകളും സമരത്തിൽ പങ്കെടുക്കുന്നത് പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റർ ഇറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News