ഊണിന് ശേഷം ഒട്ടും കയ്പ്പില്ലാതെ ഒരു വെറൈറ്റി ഓറഞ്ച് ജ്യൂസ് കുടിച്ചാലോ ?

ഊണിന് ശേഷം ഒട്ടും കയ്പ്പില്ലാതെ ഒരു വെറൈറ്റി ജ്യൂസ് കുടിച്ചാലോ ? ഒട്ടും കയ്പ്പില്ലാതെ നല്ല മധുരത്തില്‍ കിടിലന്‍ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

ഓറഞ്ച് – 2

പഞ്ചസാര – 4 സ്പൂൺ

വെള്ളം – 1 ഗ്ലാസ്‌

ഓറഞ്ച് തൊലി -1/2 ഇഞ്ച്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക.

ഓറഞ്ച്  മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.

അരിച്ചെടുത്ത് കുടിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News