മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? സോഫ്റ്റാകാന്‍ ഇതാ ഒരു എളുപ്പവഴി. മിക്‌സി ഉപയോഗിച്ച് ഇഡലിക്കായി അരയ്ക്കുമ്പോള്‍ അരി ചൂട് വെള്ളത്തില്‍ 5 -6 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇട്ടാല്‍ മതി. അങ്ങനെ ചെയ്താല്‍ നല്ല സോഫ്റ്റായുള്ള പൂപോലത്തെ ഇഡലി ലഭിക്കും.

ചേരുവകള്‍

ഇഡ്ഡലി റൈസ് /പൊന്നി അരി – 4 കപ്പ്

ഉഴുന്ന് -1 കപ്പ്

ഉലുവ -അര ടീസ്പൂണ്‍

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

അവല്‍-4 ടേബിള്‍സ്പൂണ്‍

ദോശ /ഇഡ്ലി മാവ് 2ടേബിള്‍സ്പൂണ്‍

മാവ് തയാറാക്കേണ്ട വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

അരി നാല് തൊട്ട് അഞ്ച് മണിക്കൂര്‍ വരെയും ഉഴുന്ന് മൂന്ന് മണിക്കൂര്‍ നേരവും ചെറുചൂട് വെള്ളത്തില്‍ കുതിര്‍ക്കുക.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം ഫ്രിഡ്ജില്‍ വയ്ക്കുക.

ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേര്‍ത്ത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ചേര്‍ത്ത് അരയ്ക്കണം.

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

കുതിര്‍ത്ത് വച്ച അരി റവയുടെ പരുവത്തില്‍ അരച്ചെടുക്കുക.

അവല്‍ നന്നായി അരച്ചെടുക്കുക

രണ്ട് കപ്പ് അരിയ്ക്ക് മുക്കാല്‍ കപ്പ് വെളളം മതിയാകും.

ശേഷം ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് മാവ് നല്ലത്പോലെ കലക്കുക.

മാവ് പുളിയ്ക്കാന്‍ 5 മണിക്കൂര്‍ തൊട്ട് 7 മണിക്കൂര്‍ വരെ വയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News