ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്‌കാരം അബു ജുമൈലക്ക്

abu jumaila

ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്‌കാരം ആലപ്പുഴയിൽ നിന്നുള്ള അബു ജുമൈലക്ക്. പ്രസിഡന്റ്‌ ടി രാധാമണി, സെക്രട്ടറി ലത വാര്യർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പ്രോത്സാഹന സമ്മാനങ്ങൾ തൃശൂരിൽ നിന്നുള്ള സന്ധ്യ ഇ, കൊല്ലത്തു നിന്നുള്ള ഹരിപ്രിയ സി എന്നിവരും നേടി.

“യുദ്ധവും സമാധാനവും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ദേവകിവര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം കവിത മത്സരം സംഘടിപ്പിച്ചത്. 340 പേർ മത്സരത്തിൽ പങ്കെടുത്തു.

Also Read: ചെയ്യാനുള്ളത് കുറച്ച് മാത്രം, അതിലും വീഴ്ച; ഇല്ലാതാക്കരുത് കേരളത്തിന്റെ വിദ്യാഭ്യാസരം​ഗത്തെ

12000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7000 രൂപ വീതം പ്രോത്സാഹനസമ്മാനവും നൽകും. ഡോ. എസ്‌ രാജാശേഖരൻ, സരിത മോഹന വർമ, എസ് എൻ സന്ധ്യ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരെഞ്ഞെടുത്തത്. ദേവകി വാര്യരുടെ ജന്മദിനമായ ജൂൺ 12 ന് വൈകിട്ട് മൂന്ന് മണിക്ക് കെ ജയകുമാർ ഐഎഎസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സത്യൻ സ്മാരകത്തിൽ വെച്ചാണ് പരിപാടി നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News