ഇരട്ടത്താപ്പ് തുടർന്ന് കോൺഗ്രസ് നേതാക്കൾ: ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ പറ്റിയുള്ള വി ഡി സതീശന്റെ കുറിപ്പ് ചർച്ചയാകുന്നു

vd satheesan

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചു കൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്റെ ഫേസ്ബുക് കുറിപ്പ്. 39 ദിവസം നീണ്ടു നിന്ന സിജെപിയുടെയും ഇടതു വിദ്യാർത്ഥിസംഘടനകളുടെയും പോരാട്ടത്തെ അവഗണിച്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സമരം വിജയിച്ചതോടെ നേട്ടം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത് ഏറെ വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. കോൺഗ്രസ് എട്ടുകാലി മമ്മൂഞ് ആവുകയാണെന്ന വിമർശനം വ്യാപകമാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ എത്തിയ മുഖ്യമന്ത്രി സമരത്തിന്റെ മുന്നണി പോരാളികളായ സോനം വാങ്‌ചുക്, ഇടത് വിദ്യാർഥിസംഘടനകൾ , സിജെപി എന്നിവർ നടത്തിയ പോരാട്ടത്തിന്റെ ക്രെഡിറ് കൊയ്യാനാണ് ശ്രമിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയുടെ ദേശീയ നേതാകളുടെ അതെ ഇരട്ടത്താപ്പാണ് സതീശനും തുടർന്നത്. നേരത്തെ നാല്പത് ദിനങ്ങളോളം നീണ്ട സമരത്തിൽ ജന്തർ മന്തറിലെ വിദ്യാർത്ഥികളെ സന്ദർശിക്കാനോ പിന്തുണയ്ക്കാനോ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ തയാറായില്ല. ദിവസങ്ങളോളം സത്യാഗ്രഹം കിടന്ന സോനം വാങ്‌ചുക്കിന് വേണ്ടി വാ തുറക്കാൻ പോലും കോൺഗ്രസ് നേതാക്കൾ വന്നില്ല.

അതെ സമയം പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ഇടത് എം പിമാർ തുടക്കം മുതൽ തന്നെ സ്ഥലത്ത് എത്തിയിരുന്നു.  ഡോ. ജോൺ ബ്രിട്ടാസിന്റെയും , കെ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ ഇടത് എംപിമാ സമരമുഖത്ത് വിദ്യാർത്ഥികൾക്ക് സംരക്ഷണവലയം ഒരുക്കി. എന്നാൽ നീണ്ടു നിന്ന ഈ സമരമുഖത്തേക്ക് കോൺഗ്രസ് എം പിമാരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ വന്നത് വളരെ വൈകി ആണ്. അവിടെ പോലും  ജന്തർ മന്തറിൽ എത്തുന്നതിനു പകരം അവർ ചെന്നത് പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുൻപിൽ ആണ്. വൈകി തുടങ്ങിയ ആ സമരമുഖത്ത് പോലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം ആഞ്ഞുവിളിക്കുമ്പോൾ ഒന്നും മിണ്ടാതെ, അത്ര താല്പര്യമില്ലാതെ ഇരിക്കുന്ന വി ഡി സതീശന്റെ ദൃശ്യങ്ങൾ വിരൽ ആയിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News