
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു ‘ഷെറാറത്ത്’. ഇന്‍സ്റ്റഗ്രാം റീലുകളില്‍ ട്രെന്‍ഡിങ്ങായ ഗാനം ആലപിച്ചത് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയായ ജാസ്മിന്‍ സാന്‍ഡ്‌ലാസായിരുന്നു. വേറിട്ട ആലാപനരീതി കാരണം ജാസ്മിന്‍ ആരാധകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഇപ്പോള്‍ ഒരു ഗാനമേളയ്ക്കിടെ നടത്തിയ വേറിട്ട പ്രവൃത്തിയുടെ പേരില്‍ ട്രോളുകളുടെ ശരമാരി ഏറ്റുവാങ്ങിയിരിക്കുകയാണ് ഗായിക.
അടുത്തിടെ അഹമ്മദാബാദില്‍ നടന്ന ജാസ്മിന്റെ ഗാനമേളയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലെഹങ്ക അണിഞ്ഞ് ‘ഷെറാറത്ത്’ ഗാനം വേദിയില്‍ ആലപിക്കവേ ജാസ്മിന്‍ രംഗം കൊഴുപ്പിക്കാന്‍ സ്വന്തം ദേഹത്തേക്ക് കുപ്പിയില്‍ നിറച്ച വെള്ളമൊഴിക്കുകയായിരുന്നു. നൃത്തം ചെയ്തുകൊണ്ട് ഒരു കുപ്പി വെള്ളം മുഴുവനായി തലവഴി ഒഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗായികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പാട്ട് കൊഴുപ്പിക്കാനാണ് ഗായിക ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം നടത്തിയതെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇത് അത്ര രസിച്ചില്ല. രണ്ടു പാട്ടുകള്‍ ഹിറ്റായതോടെ ജാസ്മിന്റെ ഓവര്‍ ആക്ടിങ് മുമ്പത്തേക്കാളും കൂടിയെന്ന് ഒരാള്‍ കുറ്റപ്പെടുത്തി. ”അവര്‍ക്ക് ഇതൊന്നും പോര. ഒരു ബക്കറ്റ് കൂടി ഒഴിക്കട്ടെ”- മറ്റൊരാള്‍ പരിഹസിച്ചു.
ഇതിനു പുറമെ ഗായികയുടെ ആലാപനത്തിന്റെ ആധികാരികതയെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു. ആലാപനത്തിനിടെ ജാസ്മിന്‍ മൈക്ക് അല്‍പ്പനേരം താഴ്ത്തിപ്പിടിച്ച സമയത്തും പശ്ചാത്തലത്തില്‍ പാട്ട് തുടരുന്നുണ്ടായിരുന്നു. അതിനാല്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച ഗാനത്തിനൊപ്പം ഗായിക ചുണ്ടനക്കിയതു മാത്രമാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇതിന്റെ പേരിലും രൂക്ഷവിമര്‍ശനമാണ് ഗായികയ്‌ക്കെതിരെ ഉയരുന്നത്. ലൈവ് പരിപാടിയില്‍ പോലും സ്വന്തമായി പാടാന്‍ അവര്‍ തയ്യാറല്ലെന്ന് ഒരാള്‍ കുറ്റപ്പെടുത്തി. ”ഇത് ലൈവ് അല്ല, പാട്ടിലുടനീളം ചുണ്ടനക്കുക മാത്രമാണ് അവര്‍ ചെയ്തത്”- മറ്റൊരാള്‍ കുറിച്ചു. പാടാനാണോ അഭിനയിക്കാനാണോ ക്ഷണിച്ചതെന്നായിരുന്നു വേറൊരാളുടെ ചോദ്യം.
അതേസമയം ഗായികയെ പിന്തുണച്ച് ഒരുവിഭാഗം ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്. മനോഹരമായ പരിപാടിയായിരുന്നെന്നും ജാസ്മിന് നന്ദി പറയുന്നെന്നും ഒരു ആരാധകന്‍ എഴുതി.
Also Read: ‘തെന്നിന്ത്യൻ സംവിധായകൻ മോശമായി സ്പർശിച്ചു’; തുറന്നുപറഞ്ഞ് നടി ഡെയ്‌സി ഷാ
സല്‍മാന്‍ ഖാന്റെ ‘കിക്ക്’ എന്ന ചിത്രത്തിലൂടെയാണ് ജാസ്മിന്‍ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ജാസ്മിന്‍ ആലപിച്ച ‘യാര്‍ നാ മിലെ’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ‘ധുരന്ധര്‍’ സിനിമയില്‍ ‘ഷെറാറത്ത്’ അടക്കം അഞ്ചു ഗാനങ്ങളാണ് ജാസ്മിന്‍ ആലപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

