മലയാളത്തിന്റെ സലീംകുമാറിന്റെ മരണത്തിൽ അനുശോചിച്ച് സംവിധായകൻ വി.എം വിനു. സലിം കുമാറിൻ്റെ വിടവാങ്ങൽ എല്ലാ മേഖലയ്ക്കും നഷ്ടമാണെന്നും കാപട്യമില്ലാത്ത ചിരിയാണ് ഇല്ലാതായതെന്നും വിഎം വിനു പറഞ്ഞു.
‘ചെയ്യാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ചാണ് സലിം കുമാർ വിടവാങ്ങിയത്. രോഗം വന്നില്ലായിരുന്നുവെങ്കിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമായിരുന്നു. എല്ലാവരോടും ചിരിച്ചുകൊണ്ട് പെരുമാറുന്ന വ്യക്തിയാണ് സലിം കുമാർ’ വിഎം വിനുവിന്റെ വാക്കുകൾ.
ALSO READ; ചിരിപ്പിച്ച് മടക്കം; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
മലയാളികൾക്ക് അങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.
മിമിക്രിയിലൂടെ കടന്ന് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ സ്ക്രീനിലേക്ക് എത്തിയ സലീമിനെ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടായിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ആശുപുത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ വിട പറയുകയുമായിരുന്നു. ന്യുമോണിയയാണ് മരണ കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

