മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ തർക്കം; ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം

മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം രാഷ്ട്രീയ ആരോപണ വേദിയാക്കി യുഡിഎഫ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇടത് എംപിമാർ. ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും യോഗത്തിൽ പങ്കെടുക്കാത്തതിലും വലിയ പ്രതിഷേധം ഉയർന്നു.

പാർലമെൻറ് മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് തർക്കം. പാലക്കാട് കോച്ച് ഫാക്ടറിക്കായി ഇടതു സർക്കാർ ഒന്നും ചെയ്തില്ല എന്ന് വി കെ ശ്രീകണ്ഠൻ എം പി യോഗത്തിൽ ആരോപിച്ചു. എൽഡിഎഫ് എംപിമാർ ഇതിനെ ചോദ്യം ചെയ്തു.

എംപിമാരുടെ യോഗത്തിൽ മന്ത്രിമാർ പോലും പങ്കെടുത്തില്ലെന്ന് ശിവദാസൻ എംപി പറഞ്ഞു. വി കെ ശ്രീകണ്ഠൻ എംപി വസ്തുതാ വിരുദ്ധമായ ആരോപണ യോഗത്തിൽ ഉന്നയിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് സർക്കാർ പാലക്കാട് കോച്ച് ഫാക്ടറിക്കായി ഒന്നും ചെയ്തില്ല എന്നായിരുന്നു ആരോപണം. അത് യോഗത്തിൽ ചൂണ്ടിക്കാട്ടി എൽഡിഎഫ് എംപിമാർ പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യത്തിനായി എല്ലാ എംപിമാരും കൂട്ടായി നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളം കടക്കെണിയിൽ എന്ന് പ്രചരണം നടത്തിയ മുഖ്യമന്ത്രി തന്നെ വായ്പ പരിധി ഉയർത്തണമെന്ന് ആവശ്യം അജണ്ടയിൽ ഉൾപ്പെടുത്തിയത് വലിയ കൗതുകമായി. ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും യോഗത്തിൽ പങ്കെടുക്കാത്തതിലും വലിയ പ്രതിഷേധം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News