ജോലി രാജിവെക്കാനുള്ള തീരുമാനത്തിലാണോ ? ഈ ഡോക്യുമെന്റുകൾ വാങ്ങാൻ മറക്കരുതേ

ഒരു മാറ്റം അനിവാര്യമായി തോന്നുന്ന സമയത്തോ, ജീവിതത്തിൽ മറ്റൊരു അധ്യായം തുടങ്ങണമെന്ന് തോന്നുമ്പോഴോ ആയിരിക്കും പലരും നിലവിലുള്ള ജോലി രാജി വെക്കാനുള്ള തീരുമാനത്തിലെത്തുന്നത്. രാജി സമർപ്പിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഭാവിയും കരിയറിലെ അടുത്ത ചുവടും സുരക്ഷിതമാക്കാൻ ഈ രേഖകൾ മുൻ സ്ഥാപനത്തിൽ നിന്ന് വാങ്ങാൻ മറക്കരുത്.

നിങ്ങൾ ആ സ്ഥാപനത്തിൽ നിന്ന് ഔദ്യോ​ഗികമായി പിരിഞ്ഞുവെന്നും ഇനി അവിടെ ജോലി ചെയ്യുന്നില്ലെന്നും തെളിയിക്കുന്ന രേഖയാണ് റിലീവിങ് ലെറ്റർ. അതിന് പുറമേ, നിങ്ങളുടെ തസ്തിക, ജോലി പരിചയം, കമ്പനിയിലെ സേവന കാലയളവ് എന്നിവ വ്യക്തമാക്കുന്ന എക്സ്പീരിയൻസ് സർട്ടിക്കറ്റും ഒരു പ്രധാന രേഖയാണ്.

also read; എൽപിജി സിലിണ്ടറുകളുടെ മുകളിലെ കോഡ് കണ്ടിട്ടുണ്ടോ? അവ പരിശോധിക്കാതെ സിലിണ്ടർ സ്വീകരിക്കല്ലേ

ഫൈനൽ സെറ്റിൽമെൻ്റ് സ്റ്റേറ്റ്മെന്റ് അഥവാ അവസാന ശമ്പളം, ലീവ് എൻക്വാഷ്മെൻ്റ് ബോണസ്, മറ്റ് കുടിശികകൾ എന്നിവയുടെ പൂർണവിവരങ്ങൾ അടങ്ങിയ ഡോക്യുമെന്റാണിത്. സാലറി സ്ലിപ്പ്, അവസാന മൂന്ന് മുതൽ 6 മാസം വരെയുള്ള സാലറി സ്ലിപ്പുകൾ വാങ്ങി സൂക്ഷിക്കുക. , ഭാവിയിലെ ജോലി, ലോൺ വിസ എന്നിവയുടെ ആവശ്യങ്ങൾക്കായി ഇവ ഉപകാരപ്പെടും.

പിഎഫ് വിവരങ്ങൾ സൂക്ഷിക്കേണ്ടത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സഹായിക്കും. പിഎഫിൽ പ്രധാനമായും നിങ്ങളുടെ യുഎഎൻ നമ്പറും പിഎഫ് വിവരങ്ങളുമാണ് സുരക്ഷിതമാക്കി സൂക്ഷിക്കേണ്ടത്. എക്സിറ്റ് ഡോക്യുമെന്റ്, എക്സിറ്റ് സമയത്ത് ഒപ്പിടുന്ന രേഖകളുടെയും പകർപ്പ് വാങ്ങി സൂക്ഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News