സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് നരനായാട്ട്; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: നോട്ടീസ് നൽകി ഡോ. വി ശിവദാസൻ എംപി

dr sivadasan mp

പരീക്ഷ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടും, ഡൽഹിയിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ പോലീസ് നടത്തിയ കടുത്ത ആക്രമണവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി രാജ്യ സഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.

പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്കായാണ് വിഷയത്തിൽ നോട്ടീസ് നൽകിയത്. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രക്ഷുബ്ധമായേക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരായ ദില്ലി പോലീസിന്റെ നരനായാട്ട്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി, അയോധ്യ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ ഇന്നും പ്രതിപക്ഷം ശക്തമായി ഇരുസഭകളിലും ഉയർത്തും.

also read; പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം; ധർമ്മേന്ദ്രപ്രധാന്റെ രാജിയും അയോധ്യ ക്ഷേത്രകൊള്ളയും ഇന്ന് പ്രതിപക്ഷം സഭയിലുയർത്തും

പ്രതിഷേധക്കാരായ വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലി ചതച്ചിട്ടും ഇന്നലെ പാർലമെന്റിന് മുന്നിൽ വരെ വിദ്യാർഥി പ്രതിഷേധം അലയടിച്ച് എത്തിയിരുന്നു. ജന്തർ മന്ദിറിലെ സമര വേദികൾ അടിച്ചു പൊളിച്ചത് ഉൾപ്പെടെ പ്രതിപക്ഷം സഭയിൽ ഉയർത്തികാട്ടും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ ലോക്സഭ ഉൾപ്പെടെ 6 തവണയോളം നിർത്തിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist