
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിലെ കെസി വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. കെസി, താങ്കൾ ചോദിച്ചത് ന്യായമായ ചോദ്യമാണെന്നാണ് ജോൺ ബ്രിട്ടാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഇതെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്ന കെസി വേണുഗോപാലിന്റെ ചോദ്യത്തിന് കേരളം ഉണ്ടായ ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംശയം വളരെ പ്രധാനപ്പെട്ട നേതാവിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കെസി വേണുഗോപാൽ പ്രതികരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
Also Read: യുജിസി-നെറ്റ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളെ ശക്തമായി അപലപിച്ച് എസ്എഫ്ഐ
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ശക്തമായ അതൃപ്തി വ്യക്തമാക്കി കൊണ്ടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ഈ വിഷയത്തിൽ മറുപടിപ്പറയേണ്ടത് അദാനിയാണെന്നായിരുന്നു വേണുഗോപാൽ പറഞ്ഞത്. സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയത് എങ്ങനെയെന്ന് അദാനി പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിയുടെ തീരുമാനങ്ങൾ ആകാം നടക്കുന്നത്. എന്നാൽ അത് ഇവിടെ സാധിക്കില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

