കഴക്കൂട്ടത്ത് മൂന്നംഗ ലഹരി സംഘത്തിന്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനില്‍ ലഹരി സംഘത്തിന്റെ വിളയാട്ടം. മൂന്നു പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം ജംഗ്ഷനില്‍ ചായ കുടിക്കാന്‍ എത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു. കൂടാതെ യുവതിയുടെ തൊട്ടടുത്തുനിന്ന സ്ത്രീകളെയും ഉപദ്രവിച്ചു. വാഹനങ്ങള്‍ക്കും കേടുപാട് വരുത്തിയിട്ടുണ്ട്. ഇത് ചോദിക്കാനെത്തിവരെ ഇവര്‍ മര്‍ദിച്ചു. ഒടുവില്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസിന് നേരെയും അസഭ്യവര്‍ഷം നടത്തി. കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദർശ്, നിഥിൻ രാജ് എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News